റിയാദിൽ പെരിന്തൽമണ്ണ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
52
  • വാഹനത്തിൽ മരിച്ച് കിടക്കുന്നത് കണ്ട പ്രദേശവാസി സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു

റിയാദ്: റിയാദിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു. പെരിന്തൽമണ്ണ തൂത സ്വദേശി ചുണ്ടംപറ്റ സൈതലവിയാണ് മരണപെട്ടത്. അൻപത്തിരണ്ട് വയസായിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

താമസ സ്ഥലത്തിനടുത്തുള്ള സ്വന്തം വാഹനത്തിൽ മരിച്ച് കിടക്കുന്നത് കണ്ട പ്രദേശവാസി സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ച് മയ്യിത്ത് ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

റിയാദ് കെഎംസിസി മുറൂജ് ഏരിയ സെക്രട്ടറിയും റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് വോളണ്ടിയറുമായ ഷബീർ കളത്തിലിന്റെ ഭാര്യ പിതാവാണ്. മരണ വിവരം അറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിൽ എത്തിയിട്ടുണ്ട്

പിതാവ്: അലി, മാതാവ്: സൈനബ, ഭാര്യ: സജ്ന, മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്, ഷബീർ കളത്തിൽ കട്ടുപ്പാറ (മരുമകൻ).

വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ല ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് ഇസ്മായിൽ സിവി, നസീർ കണ്ണീരി, മജീദ് മണ്ണാർമല, ബുഷൈർ താഴേക്കോട്, ഷബീർ ഒതായി എന്നിവർ തുടർ നടപടികളുമായി രംഗത്തുണ്ട്