അശ്ലീല കമന്‍റുകളോടെ സഹപാഠികളുടെ ഫോട്ടോ പങ്കുവച്ചു; വിദ്യാർഥിക്കെതിരെ കേസ്

0
782

സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എൻജിനീയറിങ് കോളജ് നാലാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി യദു എസ് കുമാറിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും അശ്ലീല സൈറ്റുകളിലുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. തുടര്‍ന്ന് യദുവിന്‍റെ സഹപാഠികളായ പെൺകുട്ടികൾ തന്നെ കോളജ് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നടപടി. യദുവിന്‍റെ ഫോണും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇരുപതിലേറെ പെൺകുട്ടികളാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് 67 A പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്.