സഊദി മരുഭൂമിയിലെ ഒട്ടക കൊത്തുപണികൾക്ക് ഏകദേശം 7,000 വർഷങ്ങൾ പഴക്കമെന്ന് പഠനം

0
2334

റിയാദ്: അൽ ജൗഫിലെ ‘ഒട്ടക സൈറ്റ്’ എന്നറിയപ്പെടുന്ന പാറ കൊത്തുപണികൾ വ്യാപകമായ കേന്ദ്രങ്ങളിൽ കണ്ടെത്തിയ കൊത്തുപണികൾ നവീന ശിലായുഗ കാലഘട്ടത്തിലെ (നിയോലിത്തിക്ക് കാലഘട്ടം) താണെന്ന് കണ്ടെത്തൽ. അന്തർദേശീയ ഗവേഷകരുമായി സഊദി പൈതൃക കമ്മീഷൻ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏകദേശം 7,000 വർഷം പഴക്കമുണ്ടാകാമെന്നാണ് പഠനം. പുതിയ ഗവേഷണ പ്രകാരം, നേരത്തെ കരുതിയതിലും ഗണ്യമായ പ്രായമുണ്ടെന്ന് സൂചിപ്പിക്കുന്നു

ഹെറിറ്റേജ് കമ്മീഷൻ, കിംഗ് സഊദ് യൂണിവേഴ്സിറ്റി, ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച് (സിഎൻആർഎസ്), മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട്, ബെർലിൻ ഫ്രീ യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കൂടാതെ മറ്റ് നിരവധി ഗവേഷകരും നടത്തിയ പഠനത്തിൽ ബിസിഇ 5,600 മുതൽ 5,200 ബിസിഇ വരെയുള്ള കാലഘട്ടത്തിലെ നിയോലിത്തിക്ക് കാലഘട്ടത്തിലേതാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ജോർദാനിലെ പെട്രയിൽ കണ്ടെത്തിയ കലാസൃഷ്ടികളുമായുള്ള സമാനതകളെ അടിസ്ഥാനമാക്കി 2018 ൽ ഏകദേശം 2,000 വർഷം പഴക്കമുള്ളതായാണ് ഇവ ആദ്യം കണക്കാക്കപ്പെട്ടിരുന്നത്.

സഊദിയുടെയും യൂറോപ്യൻ സ്ഥാപനങ്ങളുടെയും പുതിയ ഗവേഷണങ്ങൾ എക്സ്-റേ സാങ്കേതികവിദ്യയുൾപ്പെടെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 7,000 മുതൽ 8,000 വർഷം വരെ പഴക്കമുണ്ടെന്നാണ് ഇപ്പോൾ കരുതുന്നത്. മൃഗങ്ങളുടെ ഫോസിലുകൾ ഒരു പ്രത്യേക ശില വ്യവസായത്തിന്റെ സാന്നിധ്യം കാണിക്കുന്നുവെന്ന് പഠനം കണ്ടെത്തി. നിയോലിത്തിക്ക് കാലഘട്ടത്തിന്റെ അവസാനം വരെ ഇത് നില നിന്നിട്ടുന്നതായും നിഗമനത്തിലെത്തുന്നു.

കൂടാതെ, ഒട്ടക സൈറ്റ് എന്നറിയപ്പെടുന്ന ഈ പുരാതന മേഖല ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജീവൻ തുടിക്കുന്ന കൊത്തുപണികളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൃഗങ്ങളുടെ 21 കൊത്തുപണികളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. അതിൽ 17 ഒട്ടകങ്ങളും രണ്ട് കുതിരകളുമാണ്.