മസ്‌കത്ത്: തൊപ്പിയും താടിയും വെച്ചയാളെ ഭീകരവാദിയുടെ പ്രതീകമായി ചിത്രീകരിക്കുന്ന ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലെ ചോദ്യപേപ്പറിനെതിരേ പ്രതിഷേധം ശക്തം. മസ്‌കത്ത് സീബ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ അർദ്ധ വാർഷിക പരീക്ഷക്ക് ഇവിഎസ് വിഷയത്തിന് നല്‍കിയ ചോദ്യപേപ്പറിലെ 17 ആമത്തെ ചോദ്യമാണ് മുസ്‌ലിംകളെ മൊത്തത്തിൽ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന നിലയിലുള്ളത്.
താഴെ പറയുന്നവയിൽ കമ്യൂണിറ്റി ഹെൽപ്പറുടെ വിഭാഗത്തിൽ പെടാത്തത് ഏത് എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരങ്ങളുടെ നാല് ചോയിസുകളിൽ ആദ്യത്തേതായി തീവ്രവാദിയെന്ന പേരിൽ കൈയിൽ തോക്കുമായി നിൽക്കുന്നയാളുടെ പടമാണ് ഉള്ളത്. തൊപ്പി, താടി, നിസ്കാര തഴമ്പ് എന്നിവയും പടത്തിൽ കാണിച്ചിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധാവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ മനസിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഇത് കുട്ടികളില്‍ മുസ്‌ലിംകളെക്കുറിച്ച് തെറ്റായ ബോധമുണ്ടാക്കുന്നുവെന്നും താടിയും തലപ്പാവുമുള്ളവരെല്ലാം ഭീകരവാദികളാണെന്ന തെറ്റിദ്ധാരണ കുട്ടികള്‍ക്കിടയിലുണ്ടാക്കാന്‍ ഇത്തരം സ്റ്റീരിയോടൈപ്പ് കാരണമാകുമെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
ചോദ്യപേപ്പറില്‍ കടന്നുകൂടിയിട്ടുള്ള മറ്റ് അബദ്ധങ്ങളും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോക്ടറേറ്റ് നേടിയ അംബേദ്കറെ വെറും അംബേദ്കറായാണ് നല്‍കിയിരിക്കുന്നത്. വിദേശ സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ ഇന്ത്യക്കാരനാണ് അംബേദ്കര്‍. ഓണററി അടക്കം നാലോളം ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം.
മലയാളികൾക്ക് പുറമെ, സ്വദേശികളും വിദേശികളും ചോദ്യപ്പേറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർക്കെതിരെയാണ് നടപടി വേണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ശക്തമാണ്. സ്‌കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നതയാണ് സൂചന.




