മാസ്ക് ധരിക്കാൻ വിസമ്മതിച്ചു, അഞ്ചു മാസത്തെ ജയിൽ ശിക്ഷ വിധിച്ചു

0
3146

ജിദ്ദ: മാസ്ക് അഴിച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെയിരിക്കുകയും ചെയ്ത സ്വദേശിക്ക് അഞ്ച് മാസത്തെ കഠിനതടവ് നൽകി. സുരക്ഷാ ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് ജിദ്ദയിലെ ക്രിമിനൽ കോടതിയാണ് അഞ്ച് മാസം തടവിന് ശിക്ഷിച്ചു. പിടിക്കപ്പെട്ടത് മുതൽ തടവിൽ കഴിയേണ്ടിവന്ന ദിവസങ്ങൾ ഉൾപ്പെടെയാണ് തടവ് ശിക്ഷ.

ജിദ്ദ കോർണിഷ് കടൽത്തീരത്ത് ഫീൽഡ് ഡ്യൂട്ടി നിർവഹിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥന്റെ നിർദ്ദേശം അനുസരിക്കാൻ അയാൾ വിസമ്മതിച്ചുവെന്ന് കോടതിയിൽ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റങ്ങളിൽ വ്യക്തമാക്കി. ഐഡി കാണിക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ നിർദ്ദേശം നിരസിക്കുകയും പിന്തുടരുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സെക്യൂരിറ്റി പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. മാസ്ക് ധരിക്കാത്ത കുറ്റം രജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തിന്റെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കുകയും ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു.