സൈതലവി കള്ളിയത്തിന് യാത്രയപ്പ് നൽകി

0
1388

ജുബൈൽ: ജുബൈലിലെ മുതിർന്ന കെ എം സി സി നേതാവും, ജുബൈൽ ഇസ്‌ലാമിക് സെന്റർ സ്ഥാപക നേതാവുമായ മലപ്പുറം എ ആർ നഗർ കക്കാടുംപുറം നോർത്ത് സ്വദേശിയായ സൈതലവി കള്ളിയത്തിന്   ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി. 30 വർഷമായി ജുബൈലിൽ ജോലി  ചെയ്തു വരികയായിരുന്ന അദ്ദേഹം കഴിഞ്ഞ 27 വർഷവും  ജുബൈൽ വ്യവസായ നാഗരിയിലുള്ള സഊദി യൂറതൈൻ കെമിക്കൽ (സുക്കോ) കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു.

യാത്രയപ്പ് ചടങ്ങിൽ ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നൗഷാദ് തിരുവനന്തപുരം അധ്യക്ഷനായിരുന്നു .
നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി ഓഡിറ്റർ യു എ റഹീം സൈതലവി കള്ളിയത്തിനു ഉപഹാരം കൈമാറി. ഹമീദ് പയ്യോളി, മുഹമ്മദ് കുട്ടി മാവൂർ, ഇബ്രാഹിം കുട്ടി താനൂർ, മനാഫ് മാത്തോട്ടം, സലാം മഞ്ചേരി എന്നവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും സൈതലവി പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.