കുടിയേറ്റക്കാരുമായുള്ള വിമാനം തിരിച്ചയച്ചു; കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്

0
1140

വാഷിങ്ടൻ‌: കൊളംബിയൻ ഇറക്കുമതിക്കു 65 ശതമാനം അധിക നികുതി ചുമത്തി ഡോണൾ‌ഡ് ട്രംപ്. യുഎസ് അയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണു നടപടി. മറുപടിയായി അമരിക്കൻ ഇറക്കുമതിക്ക് കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി. കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനങ്ങൾ തിരിച്ചയച്ചത് അംഗീകരിക്കാനാകില്ലന്നാണ് യുഎസ് നിലപാട്. ട്രംപിന്റെ നിലപാട് മറ്റു രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലാണു കുടിയേറ്റക്കാരുമായുള്ള വിമാനത്തിനു ലാന്‍ഡിങ് അനുമതി നിഷേധിച്ചത്. ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച പ്രസിഡന്റ് ഗുസ്താവോ പെട്രോ നികുതി 50 ശതമാനമാക്കാന്‍ മടിക്കില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളില്‍ തിരിച്ചയയ്‌ക്കുന്ന യുഎസ് സമീപനം അംഗീകരിക്കാനാകില്ല. വേണ്ടിവന്നാല്‍ തന്റെ ഔദ്യോഗിക വിമാനം അയക്കുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞു.