ഡിജിറ്റൽ പേയ്മെന്റ് സേവനമായ ഗൂഗിൾ പേ സഊദിയിലും; ഇതിനുള്ള കരാറിൽ ഒപ്പുവെച്ചു

0
1952

ജിദ്ദ: ഏറെ പ്രചാരം നേടിയ ജനകീയ ഡിജിറ്റൽ പേയ്മെന്റ് സേവനമായ ഗൂഗിൾ പേ സഊദിയിലും വരുന്നു. ഇതിനുള്ള കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിളും ഒപ്പുവച്ചു. ദേശീയ പേയ്മെന്റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിൾ പേ സേവനം ലഭ്യമാക്കുക. ഗൂഗിൾ പേ സേവനം ഈ വർഷം തന്നെ സൗദിയിൽ നിലവിൽവരും.

വിഷൻ 2030 ന് അനുസരിച്ച് സൗദിയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സേവനം നടപ്പാക്കാനുള്ള കരാർ ഒപ്പുവെച്ചത്.