മലപ്പുറം: വിവാദങ്ങളിൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. ദൈവത്തിനോട് മാത്രമാണ് മാപ്പു പറയുക. സമസ്ത – ലീഗ് തർക്കത്തിൻ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തെന്നും എന്നാൽ പൂർണമായി പരിഹരിച്ചിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേക്ക് വിവാദത്തിന് പിന്നാലെ ഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം ഉമർ ഫൈസി പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ടിരുന്നു. സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തുള്ള പരാമർശത്തിനെതിരെ കഴിഞ്ഞ മുശാവറ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതായും സൂചനയുണ്ട്.
കേക്ക് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ മുൻകൈ എടുത്താണ് ചർച്ച നടന്നത്. ഈ കൂടിക്കാഴ്ചയിൽ സമസ്തയിലെ ലീഗ് വിരുദ്ധർ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നായിരുന്നു വാർത്തകൾ.
സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയിൽ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





