തൃശൂർ: വടക്കാഞ്ചേരിയിൽ ആൾമറയില്ലാത്ത വീട്ടു കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പിറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. വാരിയത്ത് വളപ്പിൽ വീട്ടിൽ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് മരിച്ചത്. 33 വയസായിരുന്നു. കിണറ്റിൽ വീണ മൂന്ന് വയസുകാരനെ അയൽവാസിയായ യുവാവ് കിണറ്റിൽ ചാടി രക്ഷപെടുത്തി.
കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിൻ്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്.





