റിയാദ്: ചൊവ്വാഴ്ച്ച രാജ്യത്തിന്റെ മധ്യഭാഗങ്ങളിൽ ഉപരിതല കാറ്റ് സജീവമാകുമ്പോൾ പൊടി നിറഞ്ഞ അന്തരീക്ഷം അനുഭവപ്പെടുമെന്നും മക്ക, മദീന പ്രവിശ്യകളുടെ തീരപ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജസാൻ, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ സജീവമായ കാറ്റും കുറഞ്ഞ തിരശ്ചീന ദൃശ്യപരതയും, മക്ക, മദീന മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലും പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഹഫർ അൽബാത്വിനിൽ 45 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില അൽ-സൗദയിൽ 14 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




