റിയാദ്: സഊദിയിൽ വേനലിന് ശമനമാകുന്നു. വേനൽക്കാലം അവസാനിക്കാനായതോടെ അന്തരീക്ഷം ഇനി മെല്ലെ സുഖകരമായ കാലാവസ്ഥയിലേക്ക് നീങ്ങും. തുടക്കത്തിൽ രാത്രികാലങ്ങളിലാകും താപനില ഗണ്യമായി കുറയുക. കടുത്ത ചൂടും കൊടുംതണുപ്പും അനുഭപ്പെടുന്ന സഊദി കാലാവസ്ഥയുടെ വ്യതിയാനങ്ങൾക്കിടയിൽ ഏറെ ആശ്വാസമായാണ് പ്രകൃതിയുടെ വരദാനമായി ശരത്കാലമെത്തുന്നത്. നക്ഷത്ര കണക്കനുസരിച്ച് ശിശിര കാലത്തിന് ഇന്ന് (തിങ്കള്‍) മുതല്‍ തുടക്കമായെന്നാണ് പ്രമുഖ സഊദി കാലാവസ്ഥ നിരീക്ഷകൻ ഡോ: അബ്ദുല്ല അല്‍മിസ്‌നദ് വ്യക്തമാക്കിയത്. ഇതറിയിച്ച് ഇന്ന് മുതല്‍ രാജ്യത്തെ വടക്ക് ഭാഗത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടും.
സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് സെപ്തംബര്‍ 22 നാണ് ശിശിരകാലം തുടങ്ങുക. ഇതിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച ഏറ്റവും ഉയർന്ന താപനില മദീനയിലാണ് രേഖപ്പെടുത്തിയത്. ഇവിടെ 33 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കുറഞ്ഞ താപനിലയായി 15.5 ഡിഗ്രി അബഹയിലും രേഖപ്പെടുത്തി. ശിശിര കാലത്തിന്റെ ആഗമനത്തോടെ താപനിലകുറയുമെന്നും അത് പുലര്‍ച്ചെ കൂടുതല്‍ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിശാലമായ സഊദിയുടെ തെക്ക് കിഴക്കൻ മേഖലകളിൽ കടുത്തവേനൽ ഉയരുന്ന സമയങ്ങളിലും രാജ്യത്തിെൻറ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ കടുത്ത മഴയും മഞ്ഞും അനുഭപ്പെട്ടിരുന്നു. എന്നാൽ ശരത്കാലം രാജ്യത്തിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഒരു പോലെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.






