പട നയിച്ചവന്‍ നാട് നയിക്കട്ടെ; തെരുവിലിറങ്ങി വി ഡി സതീശൻ അനുകൂലികള്‍

0 Min Read

കൊച്ചി: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. എറണാകുളത്താണ് വി ഡി സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്. ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടന്നത്.

10 കൊല്ലമായി തകര്‍ന്നുകൊണ്ടിരുന്ന കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് വി ഡി സതീശനാണ്. അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിട്ടിയിലും പഴയങ്ങാടിയിലും കൊച്ചി നെട്ടൂരിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കൊടുങ്ങല്ലൂര്‍, കുന്നംകുളം, കടവല്ലൂര്‍, ആലുവയിലും പ്രകടനം. വി ഡി സതീശന് വേണ്ടി കുറ്റ്യാടിയിലും പ്രകടനം നടക്കും. രാത്രി എട്ടു മണിക്ക് പ്രകടനം നടത്തുമെന്ന് പോസ്റ്റര്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version