ഒമാനിലെ ബുഖയിൽ ജനവാസ കേന്ദ്രത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരിക്ക്

1 Min Read
  • തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന് സമീപത്താണ് മുസന്ദം ഗവർണറേറ്റ് സ്ഥിതി ചെയ്യുന്നത്

മസ്കത്ത്: ഒമാനിലെ ബുഖാ വിലായത്തിലെ തിബാത്ത് മേഖലയിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും അടുത്തുള്ള വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിന് സമീപത്താണ് മുസന്ദം ഗവർണറേറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. മുസന്ദമിൽ സമാനമായി ആക്രമണങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവത്തിന്റെ സാഹചര്യം വ്യക്തമാക്കുന്നതിനായി സുരക്ഷാ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version