UAE ക്ക് നേരെ ഇന്നലെ ഇറാൻ നടത്തിയത് 12 ബാലിസ്റ്റിക് മിസൈലുകളും 3 ക്രൂയിസ് മിസൈലുകളും 4 ഡ്രോണുകളും

1 Min Read

ഫുജൈറ: യു.എ.ഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇ-യ്ക്ക് ഇറാൻ നേരെ നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നാണ് വിവരം. 12 ബാലിസ്റ്റിസ് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഇറാൻ പ്രയോഗിച്ചു. മെയ് 4 ന് 12 ബാലിസ്റ്റിക് മിസൈലുകൾ, 3 ക്രൂയിസ് മിസൈലുകൾ, 4 ഡ്രോണുകൾ ഉപയോഗിച്ചുമാണ് ആക്രമണങ്ങൾ നടത്തിയത്.

വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഓയിൽ ഇൻഡസ്ട്രീസ് സോണിൽ തീപ്പിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് നാശനഷ്ടങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫുജൈറ മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യു.എ.ഇയിൽ തിങ്കളാഴ്ച മാത്രമായി ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇന്നത്തെ ആക്രമണങ്ങളെത്തുടർന്ന് ഇറാനിൽ നടക്കുന്ന അപകടകരമായ സംഘർഷാവസ്ഥയെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് അപലപിച്ചു, അയൽക്കാരുമായി ഇടപെടുമ്പോൾ തന്നെ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്ന ആക്രമണം ഒരു ഭരണകൂടത്തിന്റെ “ധാർമ്മിക പാപ്പരത്ത”മല്ലാതെ മറ്റൊന്നുമല്ല എന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷാവസ്ഥ യുഎഇയുടെ ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട് ഇളകില്ലെന്നും മേഖലയിലെ ബന്ധങ്ങളുടെ ഭാവി രൂപപ്പെടുത്താൻ അനുവദിക്കില്ലെന്നും ഒരിക്കൽ കൂടി ഇറാൻ തെറ്റായ കണക്കുകൂട്ടലുകൾ നടത്തിയിരിക്കുന്നുവെന്നും സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version