ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോൽവി. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ. കന്നിപ്പോരാട്ടത്തിൽ വെട്രിക്കൊടി പാറിച്ച് വിജയ്.
വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ലീഡ് ചെയ്ത ടിവികെ നൂറും കടന്ന് മുന്നേറുകയാണ്. 107സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റിൽ പറത്തി വിജയ്‌യുടെ ടിവികെ തേരോട്ടം. നിലവിൽ ഡിഎംകെ 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും എഐഡിഎംകെ 57 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള നീക്കവുമായി തമിഴ്നാട് കോൺഗ്രസ്. തമിഴ്നാട്ടിൽ സ്വീകരിക്കേണ്ട അടുത്ത നടപടി സംബന്ധിച്ച് ആലോചിക്കുമെന്നു. തമിഴ്നാട് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന ഗിരീഷ് ചോടങ്കർ. വനിതകളുടെയും യുവാക്കളുടെയും പിന്തുണ ടിവികെ നേടിയത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും വിശദമായ റിപ്പോർട്ട് നേതൃത്വത്തിനു സമർപ്പിക്കുമെന്നും ചോടങ്കർ.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
