ജുബൈല്‍ നൂപുരധ്വനി നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം ജൂൺ 12-ന്

1 Min Read

ജുബൈൽ: ജുബൈൽ നൂപുരധ്വനിആർട്സ് അക്കാദമി നൃത്തവിദ്യാർഥികളുടെ അരങ്ങേറ്റം ജൂൺ 12-ന്  വിപുലമായ ആഘോഷപരിപാടികളോടെ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സംഗീത അധ്യാപിക ദിവ്യ നവീൻ അധ്യക്ഷത വഹിച്ചു.

ലിനിഷ പ്രജീഷ് അക്കാദമിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ജുബൈലിലെ വിവിധ സാംസ്കാരിക സംഘടനകളെയും പൊതുസമൂഹത്തെയും പ്രതിനിധീകരിച്ച് ബാല, അഷ്റഫ് മൂവാറ്റുപുഴ, ശംസുദ്ദീൻ, ഉണ്ണികൃഷ്ണൻ , മുഫീദ്, ജയൻ തച്ചമ്പാറ, ബഷീർ, ശിഹാബ് മങ്ങാടൻ, നൗഷാദ് ന്നിവർ ആശംസകൾ അർപ്പിച്ചു.

അക്കാദമി എക്സി ക്യൂട്ടീവ്അഡ്മിനിസ്ട്രേറ്റീവ് അംഗം ഷാനവാസ് സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി ഗിരീഷ്നീരാവിൽ, വൈസ് ചെയർമാൻമാരായി അനിതാ സുരേഷ്, സുനിൽ കണ്ണൂർ, ജനറൽ കൺവീനറായി ലിനിഷ പ്രജീഷ്, ജോയിന്റ്കൺവീനർമാരായി സീമ ഗിരീഷ്, അക്ഷയ്, ട്രഷററായി അനിൽ പാലക്കാട്, ജോ. ട്രഷറർ സുരേഷ്കുമാർ എന്നിവർ പ്രവർത്തിക്കും.

അക്കാദമി പി .ടി.എ അംഗം ബാലാജി സ്വാഗതവും ഗിരീഷ്നീരാവിൽ നന്ദിയും പറഞ്ഞു. നർത്തകി ഡോ. നീന പ്രസാദ് മുഖ്യാതിഥിയായിരിക്കും. ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന ഗാനസന്ധ്യയും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version