മാസപ്പിറവി കണ്ടില്ല: സഊദിയിൽ ഇന്ന് ദുൽഖഅദ ഒന്ന്: പ്രഖ്യാപിച്ച് സുപ്രീം കോർട്ട്

0
13
  • വെള്ളിയാഴ്ച വൈകുന്നേരം ചന്ദ്രക്കല ദൃശ്യമാകാതിരുന്നതിനെ തുടർന്നാണ് പ്രഖ്യാപനം

റിയാദ്: സഊദിയിൽ ഇന്ന് ദുൽഖഅദയുടെ ആദ്യ ദിനമാണെന്ന് പ്രഖ്യാപിച്ച് സഊദി സുപ്രീം കോർട്ട്. സഊദി സുപ്രീം കോടതിയുടെ ക്രസന്റ് സൈറ്റിംഗ് ഡിപ്പാർട്ട്‌മെന്റ ആണ് പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ചന്ദ്രക്കല കാണാൻ കഴിയാത്തതിനാൽ, ഞായറാഴ്ചയാണ് ഹിജ്‌റ 1447 ലെ ദുൽഖഅദ്‌യുടെ ആദ്യ ദിവസമെന്ന് സഊദി സുപ്രീം കോടതിയുടെ ക്രസന്റ് സൈറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. മാസപ്പിറവി കാണാത്തതിനാൽ ഇന്നലെ, (ശനിയാഴ്ച), ശവ്വാൽ മാസം മുപ്പത് പൂർത്തീകരിച്ചാണ് പ്രഖ്യാപനം.

1447 ലെ ദുൽ-ഖിദ്‌ഹ മാസത്തിലെ ചന്ദ്രക്കല ദർശനം സംബന്ധിച്ച് കോടതികളിൽ നിന്ന് ലഭിച്ച കാര്യങ്ങൾ അവലോകനം ചെയ്തതായി ക്രസന്റ് സൈറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ഔദ്യോഗിക തീരുമാനത്തിൽ വിശദീകരിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ശവ്വാൽ ഇരുപത്തിയൊമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു.

ഈ കാര്യത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഏപ്രിൽ പതിനെട്ടാം തീയതി ശനിയാഴ്ച ശവ്വാൽ മുപ്പത് പൂർത്തിയാകുമെന്നും ഞായറാഴ്ച, ഹിജ്റ ദുൽഖഅദ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്നും സുപ്രീം കോർട്ട് വിശദീകരിച്ചു.