സഊദിയിൽ വിസിറ്റ്, ഉംറ വിസ കാലാവധി അവസാനിച്ചു; മടങ്ങാനാകാതെ ഇനിയും കുറെ കുടുംബങ്ങൾ

0
10
  • പാസ്പോർട്ട് ഡയറക്ടറെ നേരിട്ട് കണ്ട് വിമാന സർവീസ് തുടങ്ങുന്ന വരെ വിസ ഡേറ്റ് നീട്ടിക്കൊടുക്കണമെന്ന് ആവശ്യമായി സമീപിക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ.

റിയാദ്: സഊദി അറേബ്യയിൽ ഫാമിലി സന്ദർശക വിസ, ഉംറ വിസ തുടങ്ങി വിവിധ ഇനം സന്ദർശക വിസകളിൽ എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയ പരിധി അവസാനിച്ചിട്ടും നിരവധി കുടുംബങ്ങൾ ഇപ്പോഴും സഊദിയിൽ.  നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ കടുത്ത നടപടികൾ ആയിരിക്കും ഇവർ നേരിടേണ്ടി വരികയെന്ന സഊദി അധികൃതരുടെ മുന്നറിയിപ്പുകൾ നില നിൽക്കെയാണ് നിരവധി കുടുംബങ്ങൾ ഇപ്പോഴും മടങ്ങാൻ കഴിയാതെ നില നിൽക്കുന്നത്. നേരത്തെ കാലാവധി കഴിഞ്ഞവർക്കും സഊദി ഭരണകൂടം യുദ്ധ പശ്ചാത്തലത്തിൽ ഏപ്രിൽ 18 വരെയായിരുന്നു നീട്ടി നൽകിയിരുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസ കാലാവധി അവസാനിച്ചിട്ടും പലർക്കും യാത്ര ചെയ്യാൻ കഴിയാത്തതിനാൽ, പലരും ജവാസാത്ത് ഓഫീസുകളിൽ  കയറിയിറങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കൃത്യമായ വിമാന സർവീസുകൾ ലഭ്യമല്ലാത്തതാണ് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രധാന വെല്ലുവിളിയായി പറയപ്പെടുന്നത്.

നിലവിലുള്ള ചാർട്ടേഡ് വിമാനങ്ങളുടെയും മറ്റ് വിമാന കമ്പനികളുടെയും ടിക്കറ്റ് നിരക്കുകൾ സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരു സീറ്റിന് 4000 റിയാലിന് അടുത്ത് വരെ പണം നൽകി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങിയ കുടുംബങ്ങളും നിരവധിയാണ്. ഭീമമായ തുക കണ്ടെത്താൻ കഴിയാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആശ്വാസമാകേണ്ട ഇന്ത്യൻ വിമാനകളും വിപണിക്കൊത്ത് മാത്രം തുള്ളുന്നത് സാധാരണക്കാരിൽ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

പാസ്പോർട്ട് ഡയറക്ടറെ നേരിട്ട് കാണാനൊരുങ്ങി സാമൂഹ്യ പ്രവർത്തകർ

ഇതിനിടെ, സഊദി അറേബ്യയുടെ പാസ്പോർട്ട് ഡയറക്ടറെ നേരിട്ട് കണ്ട് വിമാന സർവീസ് തുടങ്ങുന്ന വരെ വിസ ഡേറ്റ് നീട്ടിക്കൊടുക്കണമെന്ന് ആവശ്യമായി സമീപിക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. ഗൾഫ് മലയാളി ഫെഡറേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ റാഫി പാങ്ങോട്, ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് വിസ കാലാവധി നീട്ടുന്നതിനായി സഊദി ജവാസാത്ത് ഡയറക്ടറെ നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്.

എംബസി ഇടപെടൽ കൂടി ഉണ്ടായാൽ മാത്രമേ എന്തെങ്കിലും അനുകൂല നിലപാട് ഉണ്ടാകാൻ സാധ്യത ഉള്ളൂ വെന്നാണ് കരുതുന്നത്. എന്നാൽ, ഈ വിഷയം എംബസിയുടെ ശ്രദ്ധയിൽ പെട്ട് സഹായം തേടിയവരോട് അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന മുന്നറിയിപ്പാണ് നേരത്തെ ലഭിച്ചതെന്ന് പലരും അറിയിച്ചു.

ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരുടെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളും സർക്കാരുകളും സഊദി ഭരണകൂടവുമായി അടിയന്തരമായി ഇടപെടണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും അനുകൂല നിലപാട് ഉണ്ടായേക്കും എന്ന പ്രതീക്ഷയിൽ കഴിയുകയാണ് കുട്ടികൾ അടക്കമുള്ള കുടുംബംങ്ങളെ സഊദിയിൽ കൊണ്ട് വന്ന പ്രവാസികൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക