റിമ ഷുക്കൂറിനെ ഒ ഐ സി സി അനുമോദിച്ചു

റിയാദ്: കാനഡയിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി എറണാ കുളം ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ എറണാകുളം ജില്ല പ്രസിഡന്റുമായ ഷുക്കൂര്‍ ആലുവയുടെ മകളാണ് റിമ. എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ റിയാദിലായിരുന്നു പഠനം. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷമാണ് ബിഗ് ഡാറ്റാ അനലറ്റിക്‌സില്‍ ഉപരിപഠനം നടത്തിയത്.

റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ നസറുദ്ദീന്‍ വി. ജെ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ പരിമിത സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്ന് വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത വിജയം നേടി നാട്ടില്‍ ജേലി തേടാന്‍ മടങ്ങിയെത്തുന്ന പുതുതലമുറ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. പ്രസിഡന്റ് അലി ആലുവയുടെ നേതൃത്വത്തില്‍ പ്രശംസ ഫലകം സമ്മാനിച്ചു. സ്വീകരണത്തിന് റിമ ഷുക്കൂര്‍ നന്ദി പറഞ്ഞു.

റിജോ പെരുമ്പാവൂര്‍, ജാഫര്‍ ഖാന്‍, അനസ് കോതമംഗലം, അജ്‌നാസ് കോതമംഗലം, ജോണ്‍സണ്‍ മാര്‍ക്കോസ്, നാസര്‍ ആലുവ, സലാം പെരുമ്പാവൂര്‍, കരീം പെരുമ്പാവൂര്‍, നൗഷാദ് പള്ളത്ത്, സിയാവുദ്ദീന്‍, അമീര്‍ കാക്കനാട്, ജസീര്‍ ചെറുവട്ടൂര്‍, അമീര്‍ ആലുവ, തസ്ലീം മൂവാറ്റുപുഴ, ഷജീര്‍ ആലുവ, ഫയാസ് ചെങ്ങമനാട്, പ്രവീണ്‍ ജോര്‍ജ്, നൗഷാദ് ആലുവ, അജീഷ് ചെറു വട്ടൂര്‍, സ്വപ്ന ഷുക്കൂര്‍, സഫ്‌ന അമീര്‍, ലിയ ഷജീര്‍, മുസിറ അനസ്, അന്‍സി അജ്‌നാസ്, റിസ്വാന ഫയാസ്, ഫൗസിയ അമീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാദിര്‍ഷാ റഹ്മാന്‍ സ്വാഗതവും ഷുക്കൂര്‍ ആലുവ നന്ദിയും പറഞ്ഞു.