വാഹനാപകടത്തിൽ യുവതിയ്ക്ക് പരുക്കേറ്റു; ശാരീരികമായി ഉപദ്രവിച്ച് വ്യാപാരി, കേസ്

0
4

കായംകുളം: ദേശീയ പാതയിൽ ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹി ഉപദ്രവിച്ചതായി കേസ്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കേസ്.

ഈ മാസം 3ന് രാത്രി 12.45ന് കെപിഎസി ജംക്‌ഷനിലായിരുന്നു അപകടം. ഐടി പ്രഫഷനലായ യുവതിയും കൂട്ടുകാരിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിടെയാണ് ശാരീരികമായി ഉപദ്രവിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സിനിൽ ഒളിവിലാണ്.