റിയാദ്: സഊദിയിൽ 98 ഒക്ടേൻ ഗ്യാസോലിൻ വില പരിഷകരിച്ചു പുതിയ പ്രഖ്യാപനം നടത്തി സഊദി അരാംകോ. ലിറ്ററിന് 3.83 റിയാലായി ഉയർത്തിയാണ് പുതിയ വില പ്രഖ്യാപിച്ചത്. 98 ഒക്ടേൻ ഗ്യാസോലിന്റെ വില ഏപ്രിലിൽ 2.94 ൽ നിന്നാണ് 3.83 റിയാലായി ഉയർത്തി പരിഷ്കരിച്ചതെന്ന് സഊദി അരാംകോ പ്രഖ്യാപിച്ചു.
അതേസമയം, ഏപ്രിൽ മാസത്തെ മറ്റ് ഇന്ധനങ്ങളുടെ വില മാറ്റങ്ങൾ ഇല്ലാതെ കമ്പനി നിലനിർത്തിയിട്ടുണ്ട്. 91 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 2.18 റിയാലും, 95 ഒക്ടേൻ ഗ്യാസോലിന് 2.33 റിയാലും, ഡീസലിന് 1.79 റിയാലും, മണ്ണെണ്ണയ്ക്ക് 1.59 റിയാലും തുടരും.
രാജ്യത്ത് വിൽക്കുന്ന എല്ലാ ഗ്യാസോലിൻ വാഹനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 91, 95, 98 ഒക്ടേൻ ഗ്യാസോലിൻ ലഭ്യമാണെന്നും ട്രക്കുകൾക്കും മറ്റ് വാഹനങ്ങൾക്കും ഉയർന്ന നിലവാരമുള്ള ഡീസൽ ഇന്ധനം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
റിയാദ്, ജിദ്ദ, ദമാം മെട്രോപൊളിറ്റൻ ഏരിയ, അവയെ ബന്ധിപ്പിക്കുന്ന റോഡുകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടമായി 98-ഒക്ടേൻ ഗ്യാസോലിൻ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി അന്ന് കൂട്ടിച്ചേർത്തു. ഈ എണ്ണ കൂടുതലായി ഉപയോഗിക്കുന്ന ഇന്ധനം ആവശ്യമുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും ആ നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇവിടങ്ങളിൽ മാത്രം ആദ്യ ഘട്ടത്തിൽ 98-ഒക്ടേൻ ഗ്യാസോലിൻ വിൽപ്പന തുടങ്ങിയത്.
സഊദിയിൽ പുതിയ പെട്രോൾ ഈ മാസം മുതൽ; ‘98 ഒക്ടേൻ’ പെട്രോളിന് പ്രത്യേകതകൾ ഏറെ
