താമരശ്ശേരിയിൽ നടുറോഡിൽ കൂട്ടത്തല്ല്; കാമുകനൊപ്പം പോകാൻതുനിഞ്ഞ് പെൺകുട്ടി, തടഞ്ഞ് ബന്ധുക്കൾ; പിന്നാലെ കയ്യാങ്കളി

0
5

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിലെ റോഡിൽ കൂട്ടത്തല്ല്. കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലായിരുന്നു കയ്യാങ്കളി. താമരശ്ശേരി മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. മുക്കം ചെറുവാടി സ്വദേശിനിയെ കഴിഞ്ഞ നാലാം തീയതി കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച രാവിലെ പെൺകുട്ടി ആൺ സുഹൃത്തായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുകയും പെൺകുട്ടിയുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകുകയും ചെയ്തു.

എന്നാൽ ഇത്തരത്തിൽ പോകേണ്ടെന്നും വിവാഹം നടത്തി തരാമെന്നും പറഞ്ഞ ബന്ധുക്കൾ ഇപ്പോൾ ഞങ്ങൾക്കൊപ്പം വരാനും പെൺകുട്ടിയോട് ആവശ്യപ്പെട്ടു. പിന്നാലെ യുവതിയെ കാറിനടുത്തേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതോടെ ഷാമിൽ അക്രമാശക്തനായി ഓടി അടുക്കുകയും പെൺകുട്ടിയുടെ ബന്ധുക്കളെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

ഷാമിലിന്റെ സുഹൃത്തുക്കൾ മരക്കമ്പുകളുമായാണ് എത്തിയത്. ഇതോടെ റോഡിൽ കൂട്ടത്തല്ലായി. സംഘർഷത്തിനിടെ ഷാമിലിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി സ്ഥലം വിടുകയും ചെയ്തു. വീഡിയോ 👇