തിരുവനന്തപുരം: വർക്കല അയിരൂരിൽ വയോധികയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കെടാകുളം സ്വദേശി രാജേഷ് ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ രാജേഷ് നിലവിൽ റിമാൻഡിലാണ്.
ഈ മാസം ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വർക്കല അയിരൂരിൽ വയോധികയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് പ്രതി ശ്രമിച്ചത്. കെടാകുളം സ്വദേശിയായ രമാഭായിയുമായി ഇയാൾക്ക് വഴി തർക്കം ഉണ്ടായിരുന്നു. വഴി തർക്കം നടക്കുന്നതിനിടെ രമാഭായിയുടെ ഭർത്താവ് വഴിയിലൂടെ ഓട്ടോറിക്ഷ ഓടിച്ച് വരികയും അത് ചോദ്യം ചെയ്ത് അവിടെ ഒരു വാക്തർക്കം ഉണ്ടാകുകയും ചെയ്തു. ഇതിൽ ഇടപെട്ട രമാഭായിയെ രാജേഷ് കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രമാഭായി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടെ രമാഭായിയുടെ ബന്ധുക്കളെയും ഇയാൾ മർദിച്ചിരുന്നു.





