ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സെന്‍സെക്സ് 2800 പോയിന്റിലേറെ ഉയര്‍ന്നു

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക ഇടവേളയായതോടെ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് 2800 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 800 പോയിന്റിലേറെയും വര്‍ധിച്ചു. യുദ്ധത്തിന് ഇടവേളയായതും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും ഊര്‍ജ വിപണിയെ സാധാരണ നിലയിലാക്കുമെന്നതുമാണ് വിപണികള്‍ക്ക് കരുത്തായത്.

36 പൈസ ഉയര്‍ച്ചയില്‍ 92.64 രൂപ എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്. സ്വര്‍ണവിലയിലും വന്‍ കുതിപ്പാണ് ഉണ്ടായത്. പവന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയായി. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയുമായി. ഇന്നലെ 1,09,880 രൂപയായിരുന്നു പവന്‍ വില.