എൻജിൻ തകരാറെന്ന് സംശയം; അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ

0
32

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. എൻജിൻ തകരാര്‍ സംശയിച്ചതിനെ തുടർന്നാണ് 161 യാത്രക്കാരുമായി വന്ന വിമാനം നിലത്തിറക്കിയത്. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചതായും വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അഗ്നിശമന സേന അറിയിച്ചു. രാവിലെ 10.53നാണ് അടിയന്തര ലാൻഡിങിനെക്കുറിച്ചുള്ള വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. ഉടൻതന്നെ അഗ്നിശമനസേന സ്ഥലത്തെത്തി.