തൃശ്ശൂര്‍: ചാവക്കാട് വീവീട്ടില്‍ വെച്ച് പ്രസവം നടത്തി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി ഇബ്രാഹിമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി മുഹ്സിന (37) പ്രസവാനന്തരമുള്ള അണുബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ശരീരം മുഴുവന്‍ വ്രണം വന്ന അവസ്ഥയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് തുടങ്ങിയ പഴുപ്പ് ശരീരമാസകലം ബാധിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
മുഹ്‌സിനയുടെ ഭര്‍ത്താവ് അക്യുപങ്ചറിസ്റ്റാണ്. ഭര്‍ത്താവിനെതിരെ ഗുരുതര പരാതികളാണ് മുഹ്സിനയുടെ കുടുംബം ആരോപിച്ചത്. യുവതിക്ക് പ്രസവാനന്തരം മതിയായ വൈദ്യസഹായം ലഭ്യമാക്കാത്തതിന് കാരണം ഭര്‍ത്താവാണെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് പോലീസ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്. ചാവക്കാട് സ്വദേശിയായ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അതേസമയം മുഹ്സിനയ്ക്ക് അക്യുപഞ്ചര്‍ ചികിത്സ നടത്തിയത് മറ്റൊരു യുവതിയാണെന്ന വെളിപ്പെടുത്തലുമായി ആരോഗ്യ പ്രവര്‍ത്തകനായ ഹംസ രംഗത്തെത്തി. തന്റെയും ഭാര്യയുടെയും തീരുമാനപ്രകാരമാണ് ആശുപത്രിയില്‍ പോകാതിരുന്നതെന്നാണ് ഇബ്രാഹിം പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഹംസയുടെ പരാതിയിലാണ് ജനുവരിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്.
….
