തൃശൂര്‍: തൃശൂര്‍ കൊടകര ആളൂരിന് സമീപം വെള്ളാഞ്ചിറയില്‍ യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്തി ലീവിങ് ടുഗതര്‍ പങ്കാളി. കണ്ണൂര്‍ വാവടി വീട്ടില്‍ ലീനക്കാണ് പൊള്ളലേറ്റത്. ഇരുവരും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
സംഭവത്തില്‍ ലീവിങ് ടുഗതര്‍ പങ്കാളി വിആര്‍ പുരം ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണു എന്ന തമ്പുരാന് ശരത്ത് ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തുകയായിരുന്നു. യുവതിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. സംഭവത്തില്‍ ആളൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
