കോൺഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം നാളെ; വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് വി.ഡി. സതീശൻ

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഎസിന്റെ പിഎ ആയിരുന്ന എ. സുരേഷ് നാളെ കോൺഗ്രസിൽ ചേരും. ഇനിയും വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞു.

പയ്യന്നൂരും തളിപ്പറമ്പും ഉചിതമായ തീരുമാനം നാളെ പ്രഖ്യാപിക്കും. യുഡിഎഫ് ഘടക കക്ഷികളോട് ആലോചിച്ച് തീരുമാനം എടുക്കുമെന്നും സതീശൻ അറിയിച്ചു. അതേ സമയം നാട്ടികയിൽ CPI ലെ പ്രശ്നങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുകുന്ദനുമായി സംസാരിച്ചിരുന്നു.

നേരത്തേ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷോഭിച്ചാണ് വി. ഡി. സതീശൻ പ്രതികരിച്ചത്. തീയതി പ്രഖ്യാപിച്ചാൽ 24 മണിക്കൂറിൽ പട്ടിക പുറത്തിറക്കുമെന്ന് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ക്ഷുഭിതനായത്. മാധ്യപ്രവർത്തകരോട് പ്രതിപക്ഷ നേതാവ് തട്ടിക്കയറി. മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.