കണ്ണൂരിൽ മത്സരിക്കുമെന്ന് ആവർത്തിച്ചുറപ്പിച്ച് കെ. സുധാകരൻ

0
111

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ചുറപ്പിച്ച് കെ. സുധാകരൻ. മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മത്സരിക്കും മത്സരിക്കും മത്സരിക്കും എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം.

കണ്ണൂരിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ് എന്നും, തന്നോട് ചോദിച്ചാൽ താൽപ്പര്യം അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മത്സരിക്കുന്ന കാര്യം സുധാകരൻ വ്യക്തമാക്കിയത്.

കണ്ണൂർ മണ്ഡലം പിടിച്ചെടുക്കാൻ കെ. സുധാകരനെ ഇറക്കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. സുധാകരൻ മത്സരിക്കില്ലെങ്കിൽ മാത്രം മറ്റുള്ളവരെ പരിഗണിച്ചാൽ മതിയെന്ന അഭിപ്രായവും ഉയർന്നിരുന്നു.