റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും എണ്ണ സമ്പന്നമായ കിഴക്കൻ പ്രവിശ്യയിലും ഇറാൻ ആക്രമണം. റിയാദിലും കിഴക്കൻ പ്രവിശ്യയിലുമുണ്ടായ നഗ്നവും ഭീരുത്വവുമാർന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി നിരാകരിക്കുകയും അപലപിക്കുകയും ചെയ്‌തു. ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യ ചെറുത്തു.
ഏതെങ്കിലും കാരണത്തിൻ്റെ പേരിലും ഏതെങ്കിലും വിധത്തിലും ഈ ആക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. ഇറാനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന്
നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇറാൻ അധികൃതർക്ക് അറിയാവുന്നതുമാണ്. എന്നിട്ടും സൗദി അറേബ്യക്കു നേരെ ആക്രമണുണ്ടായി.
ഈ അന്യായമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ആക്രമണത്തോട് പ്രതികരിക്കാനുള്ള ഓപ്ഷൻ ഉൾപ്പെടെ, സുരക്ഷയും ഭൂപ്രദേശവും സംരക്ഷിക്കാനും പൗരന്മാർ, പ്രവാസികൾ എന്നിവരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു.
…





