വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാർ

0
4

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനെയാണ് കാറിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചത്.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പായുന്നതും സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബുധനാഴ്ച പുലർച്ചയോടെ നോർത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

പൊലീസ് കൈ കാണിച്ചപ്പോൾ നിർത്തുന്നതായി കാണിച്ച ശേഷം കാർ പെട്ടെന്ന് മുമ്പോട്ടെടുക്കുകയായിരുന്നു. കാറിന് മുന്നിൽ നിൽക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് ബോണറ്റിലേക്ക് വീഴുകയും ഇദ്ദേഹവുമായി കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം സഡൻ ബ്രേക്കിട്ടതോടെ തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു.