കോഴിക്കോട്: റീച്ച് കൂട്ടാൻ എംഡിഎംഎ കയ്യിലുണ്ടെന്ന് പറഞ്ഞ് വ്‌ളോഗ് ചെയ്ത യുവാവിനെ പൂട്ടി കേരളാ പൊലീസ്. ‘മിസ്റ്റർ ബുദ്ധൻ‘ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പേരാമ്പ്ര സ്വദേശി വിഷ്ണു ആണ് വീഡിയോ പ്രചരിപ്പിച്ചത്.
തുടർന്ന് പൊലീസ് അന്വേഷിച്ച് എത്തിയതോടെ കയ്യിലുണ്ടായിരുന്നത് എംഡിഎംഎ അല്ലെന്നും, കല്ലുപ്പ് ആയിരുന്നു എന്നും വിഷ്ണു വ്ളോഗിലൂടെ അറിയിച്ചു. പൊലീസിൻ്റെ സാന്നിധ്യത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നും ഇനി മുതൽ പോസറ്റീവ് കണ്ടൻ്റുള്ള വീഡിയോ ചെയ്യുമെന്നും പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.





