37 വർഷമായി പ്രവാസി; കോഴിക്കോട് സ്വദേശി മരണപ്പെട്ടു, മയ്യത്ത് ഇന്ന് നാട്ടിലെത്തും

0
81

അബുദാബി: കഴിഞ്ഞ ദിവസം അബൂദാബിയിൽ മരണപ്പെട്ട കോഴിക്കോട് കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി മേച്ചേരി റഹീo (50- വയസ്സ്) മയ്യിത്ത് ഇന്ന് (19-02-2026- വ്യാഴാഴ്ച) നാട്ടിലെത്തും. രാത്രി ഏഴരയോടെ കരിപ്പൂര് എയർപോർട്ടിൽ എത്തുന്ന മയ്യത്ത് കുടുംബം ഏറ്റുവാങ്ങി രാത്രി 09:00- മണിക്ക് സ്വവസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെച്ച ശേഷം  രാത്രി പത്ത് മണിയോടെ മരഞ്ചാട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

37 വർമയി വിദേശത്ത് പ്രവാസിയായിരുന്നു. അഞ്ചു മാസമായി ലീവിന് വന്ന് ഗൾഫിലേക്ക് തിരിച്ചു പോയിരുന്നത്. SSF ന്റെ സജീവ പ്രവർത്തകനായിരുന്നു.

പിതാവ്: പരേതനായ മേച്ചേരി മൊയ്തീൻ കുട്ടി. മാതാവ്: പാത്തുമ്മ. ഭാര്യ: മൈസൂർപറ്റ കപ്പേകാടൻ കുഞ്ഞാലൻ എന്നവരുടെ മകൾ ) റംല. മക്കൾ: റഹീസ് (അബൂദാബി), റഊഫ് (വിദ്യാർത്ഥി ), റസ്ന ബാനു വിദ്യാർത്ഥി (കൂമ്പാറ ഫാത്തി സ്കൂൾ). സഹോദരങ്ങൾ: അബു മേച്ചേരി (കൂടരഞ്ഞി), റുഖിയ, ഹഫ്സത്ത് (മരഞ്ചാട്ടി), സഹോദരീ ഭർത്താവ്: സലാം പള്ളിയാതടത്തിൽ (മരഞ്ചാട്ടി), പരേനായ അലി മേച്ചേരി (കൂടരഞ്ഞി).