സഊദി-ബഹ്‌റൈൻ കോസ്‌വേയിൽ ടോൾ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ

0
85

കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഫെബ്രുവരി 18 ബുധനാഴ്ച മുതൽ പുതുക്കിയ ടോൾ ഫീസ് നടപ്പിലാക്കാൻ തുടങ്ങി.

ദമാം: സഊദി-ബഹ്‌റൈൻ കോസ്‌വേയിൽ ടോൾ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയാണ് ഫെബ്രുവരി 18 ബുധനാഴ്ച മുതൽ പുതുക്കിയ ടോൾ ഫീസ് നടപ്പിലാക്കാൻ തുടങ്ങിയത്. അതോറിറ്റി പ്രഖ്യാപിച്ച പുതിയ നിരക്കുകൾ പ്രകാരം, കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 സഊദി റിയാൽ ആയിരിക്കും ടോൾ, മിനിബസുകൾക്ക് 55 സഊദി റിയാൽ, വലിയ ബസുകൾക്ക് 70 സഊദി റിയാൽ, ട്രക്കുകൾക്ക് ടണ്ണിന് 7 സഊദി റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

വിദ്യാർത്ഥികൾ, വികലാംഗർ, ദിവസേന പതിവായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഈ വർധന ബാധകമല്ലെന്ന് അതോറിറ്റി അറിയിച്ചു. മുമ്പ്, ചെറിയ കാറുകൾക്ക് പാലം കടക്കുന്നതിനുള്ള ഫീസ് 25 റിയാൽ ആയിരുന്നു, 1986 ൽ പാലം തുറന്നതിനുശേഷം ആദ്യമായി 2016 ന്റെ തുടക്കത്തിലാണ് ടോൾ വർധനവ്അ വരുത്തിയത്. പിന്നീട് ഇപ്പോഴാണ് വീണ്ടും പുതുക്കുന്നത്.

കോസ്‌വേ ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാർക്കായി കോസ്‌വേ അതോറിറ്റി അടുത്തിടെ പുതിയ പാക്കേജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 18 മുതൽ പ്രാബല്യത്തിൽ വരുന്ന ടോൾ ഫീസിൽ 40 ശതമാനം വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ പാക്കേജുകളിൽ മൂന്ന് ഓപ്ഷനുകൾ ഉൾപ്പെടുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു.

ഫ്രീക്വന്റ് ട്രാവലർ പാക്കേജ് ടോൾ ഫീസിൽ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ദിവസേനയോ മിക്കവാറും എല്ലാ ദിവസവും പാലം കടക്കുന്ന യാത്രക്കാർക്കായും വേറെ പാക്കേജ് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പാക്കേജിന് 850 റിയാൽ വിലവരും, ഒരു മാസത്തേക്ക് അല്ലെങ്കിൽ 40 ക്രോസിംഗുകൾക്ക് ശേഷം (വൺ വേ അല്ലെങ്കിൽ റിട്ടേൺ), ഇതിൽ ഏതാണ് ആദ്യം എത്തുക എന്നത് കണക്കാക്കി ആയിരിക്കും വാലിഡിറ്റി കണക്കാക്കപ്പെടുക.