പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടി; നിർബന്ധിത അവധി എടുക്കാൻ ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

0
12

തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചതിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട് നിർബന്ധിത അവധി എടുക്കാൻ ആരോ​ഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം. ചികിത്സാ പിഴവ് അന്വേഷിക്കാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ​ഗ്ധർ ഉൾപ്പെട്ട സംഘം ഇന്ന് ആശുപത്രിയിലെത്തും. സംഭവത്തിൽ അതിവേ​ഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് ഡയറക്ടർ റീന കെജെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും പരാതി. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ പറഞ്ഞു.