ജിദ്ദ: കാല്‍ നൂറ്റാണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയ ജിദ്ദ – മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതി ഇരുപത്തിയാറാം വർഷത്തെ അംഗത്വ വിതരണ പ്രഖ്യാപനം വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ. പി മുഹമ്മദ്കുട്ടി നിർവഹിച്ചു. കാലോചിതമായ പരിഷ്ക്കാരങ്ങള്‍ വരുത്തി മുന്നോട്ട് പോകുന്ന കുടുംബ സുരക്ഷ പദ്ധതികളുടെ മാതാവായ ജിദ്ദ – മലപ്പുറം ജില്ല കെ എം സി സിയുടെ കാമ്പയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
കെ എം സി സി നേതാക്കളായ വി. പി മുസ്തഫ, നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, കെ. കെ. മുഹമ്മദ്, ഇല്യാസ് കല്ലിങ്ങൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. പദ്ധതിയെക്കുറിച്ച് അഷ്റഫ് മുല്ലപ്പള്ളി വിശദീകരിച്ചു. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും
അബു കട്ടുപ്പാറ നന്ദിയും പറഞ്ഞു.
