കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് മാനാഞ്ചിറയിലെ കടയ്ക്ക് മുന്നിൽ സംഘർഷം. ഒരു രൂപയുടെ നോട്ടുമായി വന്നാൽ ഷൂ നൽകുമെന്നാണ് കടയുടമകൾ അറിയിച്ചിരുന്നത്. സംഘർഷത്തെ പൊലീസ് സ്ഥലത്തെത്തി കട അടപ്പിച്ചു.
ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ആയിരുന്നു ഓഫർ. സോഷ്യൽ മീഡിയ വഴിയായിരുന്നു ട്രെൻഡ് ഫാക്ടറി എന്ന കടയുടെ ഉടമ പ്രസ്തുത പരസ്യം നൽകിയത്.
