‘അമ്മ’യുടെ കുടുംബ സംഗമത്തെ ചൊല്ലി തര്‍ക്കം; വേണ്ട പരിഗണന കിട്ടിയില്ലെന്ന് ടിനി ടോം

0
75

കൊച്ചി: കുടുംബ സംഗമത്തെ ചൊല്ലി താര സംഘടനയായ അമ്മയിൽ തർക്കം. വേണ്ട പരിഗണന കിട്ടിയില്ലെന്ന പരാതിയുമായി നടൻ ടിനി ടോം രം​ഗത്ത്. സംവിധായകൻ നാദിർഷയെയും പിന്നിൽ പ്രവർത്തിച്ച താൻ അടക്കം ഉള്ളവരെയും വേദിയിൽ കയറ്റിയില്ല.

വേദിയിൽ തങ്ങളുടെ കണ്ണീർ വീണിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. അംഗങ്ങളെ വാട്സ്ആപ്പിലൂടെ ആണ് ടിനി ടോം പരാതി അറിയിച്ചത്. പരിപാടിയുടെ സ്പോൺസർഷിപ്പ് അമ്പല കമ്മിറ്റിക്ക്‌ നൽകിയതിലും പരാതിയുണ്ടെന്നാണ് വിവരം.