ആലപ്പുഴയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു

0
150

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പിതാവും പിതാവിന്റെ സഹോദരി ഭർത്താവും മകനും മറ്റൊരു ബന്ധുവുമാണ് കുട്ടിയെ പീഡിപ്പിച്ചത്.

രണ്ട് വർഷമായി കുട്ടിയെ ലൈംഗിക പീഡനത്തിന് ഇവർ ഇരയാക്കുകയായിരുന്നു. ബന്ധുവായ സുഹൃത്തിനോട് കുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്. കുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.