റിയാദ്: മലയാളി ദമ്പതികളുടെ മകൻ ഒരു വയസുകാരൻ റിയാദിൽ മരണപ്പെട്ടു. റിയാദിലെ ശുമൈസിയിൽ താമസിക്കുന്ന ആലുവ സ്വദേശി കബീർ – സിൽസിലത് ദമ്പതികളുടെ മകൻ യഹ്‌യ ആണ് മരണപ്പെട്ടത്. ഒരു വയസാണ് പ്രായം.
മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. റിയാദ് വെൽഫെയർ വിങ്ങ് വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കാരക്കുന്ന്, ജുനൈദ് താനൂർ, സെബി (ഷുമൈഷി ഹോസ്പിറ്റൽ) റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകരും രംഗത്തുണ്ട്
