സിബിസിഐയുടെ അധ്യക്ഷനായി ഇന്ത്യയിലെ ആദ്യ ദളിത് കര്‍ദിനാള്‍ ആന്റണി പൂളയെ തെരഞ്ഞെടുത്തു

0
6

സിബിസിഐയുടെ പുതിയ തലവനായി കര്‍ദ്ദിനാള്‍ ആന്റണി പൂളയെ തെരഞ്ഞെടുത്തു. ബെംഗളൂരുവിലെ സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍മാഗിയായി ആന്റണി പൂളയെ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ആന്റണി പൂള ദളിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ കര്‍ദിനാളാണ്.

ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തില്‍ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ ആന്റണി പൂള 2021 ലാണ് ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.

ഫെബ്രുവരി പത്തിന് നിലവിലെ അധ്യക്ഷന്‍ ആന്‍ഡ്രൂസ് താഴത്ത് ചുമതല ഒഴിയും. ഈ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.