ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമായി. ഇരു രാജ്യങ്ങളും കരാർ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടു.
കരാർ യാഥാർഥ്യമായതോടെ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കുകയും ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയുകയും ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. 2024 ആഗസ്തിൽ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷം അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനവുമാണിത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ സന്ദർശനത്തെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.





