കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ലോഡ്ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണപുരം അയോത്ത് കെ.വി.സീമയാണ് (50) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറുകുന്ന് കടേൽപറമ്പിൽ കെ.പി. വിജയൻ (50) എന്നയാൾക്കൊപ്പമാണ് സ്ത്രീ മുറിയെടുത്തത്.
രാത്രി 9 മണിയോടെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതായി. കാണാതായ വിജയനെ വൈകാതെ മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. വിജയന്റെ അയൽവാസിയാണ് സീമ.
