റിയാദ്: അഞ്ച് വര്‍ഷത്തിന് ശേഷം സഊദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച പുലര്‍ച്ചെ 1.20 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം
രാവിലെ 8.30 ന് കരിപ്പൂരില്‍ എത്തും. ഇതേ വിമാനം 9.45ന് തിരിച്ച് റിയാദിലേക്ക് മടങ്ങും. സഊദിയുടെ എല്ലാ നഗരങ്ങളില്‍ നിന്നും റിയാദ് വഴി കണക്ഷന് ലഭിക്കും.
തുടക്കത്തിൽ ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. അടുത്ത മാസം മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയർലൈൻസ് അധികൃതർ അറിയിച്ചു. 20 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 190 പേർക്ക് യാത്ര ചെയ്യാവുന്ന നിയോ 321 വിമാനം ഉപയോഗിച്ചാണ് സഊദി എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങുന്നത്. റിസ നിർമ്മാണം പൂര്‍ത്തിയായാല്‍ വലിയ വിമാന സര്‍വീസ് പുന:രാരംഭിക്കുമെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി ചെയര്മാന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു.
റിയാദില്‍ നിന്നും നാളെ രാവിലെ കരിപ്പൂരില്‍ എത്തുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. വിമാനത്താവള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രവാസി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സഊദി എയര്‍ലൈന്‍സ് ആദ്യ വിമാനത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കരിപ്പൂരില്‍ സ്വീകരണം നല്‍കുമെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ. എം ബഷീര്‍ അറിയിച്ചു. സഊദി എയര്‍ലൈന്‍സിന്റെ തിരിച്ചു വരവ് കിടമത്സരം വധിക്കാനും അത് വഴി മിതമായ നിരക്കില്‍ യാത്ര ചെയ്യാനും
മലബാറിലെ പ്രവാസികള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.





