ചിക്കാഗോ: ഫേസ്ബുക് മാർക്കറ്റ് പ്ലേസ് വഴിയുള്ള പഴയ ട്രക്ക് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ആറ് മാസമായ ഗർഭിണിയെ കൊലപ്പെടുത്തി 19കാരൻ. ചിക്കാഗോയിലെ വെസ്റ്റ്‌മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് ആണ് അസ്റ്റിലായത്. 30കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാർട്മെന്റിൽ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാൾ അപ്പാർട്മെന്റിന് തീയിടുകയും വീട്ടിലെ വളർത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു. എലിസയുടെ ഭർത്താവ് വിറ്റ ഫോർഡ് റേഞ്ചർ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാൽ വാഹനത്തിൽ അതൃപ്തനായിരുന്ന ഇയാൾ, ലൈസൻസ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. പ്രതിയെ ഡ്യൂപേജ് കൗണ്ടി ജയിലിലേക്ക് മാറ്റി.





