എന്തൊരു ക്രൂരത; കാൻസർ ചികിത്സയ്ക്കുപോലും അവധിയില്ല, ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ച് യുവാവ്

0
79

മസ്തിഷ്കാർബുദത്തിന് ചികിത്സ തേടിയ അമേരിക്കൻ യുവാവിന് കമ്പനി അവധി നിഷേധിച്ചു. പ്രതിഷേധിച്ച് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് യുവാവ്. ടൈലർ വെൽസ് എന്ന യുവാവാണ് തന്‍റെ അനുഭവം എക്സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്.

മാരകമായ രോഗാവസ്ഥയിൽ ചികിത്സ തേടുന്ന ജീവനക്കാരനോട് തൊഴിലുടമ കാട്ടിയ കടുത്ത അവഗണനയെത്തുടർന്ന് അമേരിക്കൻ യുവാവ് തന്റെ ഉയർന്ന ശമ്പളമുള്ള ജോലി രാജിവെച്ചു. മസ്തിഷ്കാർബുദത്തിന് ചികിത്സയിലായിരുന്ന ടൈലർ വെൽസ് എന്ന യുവാവാണ്, മാനുഷിക പരിഗണന നൽകാത്ത കമ്പനിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആറക്ക ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചത്.

2024 -ലാണ് ടൈലർ വെൽസിന് അർബുദം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോതെറാപ്പി ചികിത്സയ്ക്കായി അദ്ദേഹം തന്റെ കമ്പനിയോട് മാസത്തിൽ രണ്ടു മുതൽ മൂന്ന് ദിവസം വരെ അവധി ആവശ്യപ്പെട്ടു. കമ്പനിയിൽ ‘അൺലിമിറ്റഡ് പി.ടി.ഒ’ എന്ന പേരിൽ നിയന്ത്രണങ്ങളില്ലാത്ത അവധി നയം നിലവിലുണ്ടായിട്ടും അദ്ദേഹത്തിന് അവധി നിഷേധിക്കപ്പെടുകയായിരുന്നു.

ചികിത്സയ്ക്കായി ഇത്തരത്തിൽ അവധി ചോദിക്കുന്നത് കമ്പനിയുടെ നയത്തിന്റെ ദുരുപയോഗമാണെന്ന് അധികൃതർ ആരോപിച്ചു. ശമ്പളത്തോടു കൂടിയ അവധിക്ക് പകരം, ശമ്പളമില്ലാത്ത അവധി എടുക്കാനാണ് കമ്പനി നിർദ്ദേശിച്ചത്. ഇതോടെ ചികിത്സാ ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലായി അദ്ദേഹം.

രോഗാവസ്ഥ കണക്കിലെടുത്ത് ജോലിഭാരത്തിൽ ചെറിയ ഇളവ് നൽകണമെന്ന ഡോക്ടർമാരുടെ ശുപാർശയും കമ്പനി തള്ളിക്കളഞ്ഞു. തങ്ങൾ നിങ്ങളെ സഹായിക്കാൻ ബാധ്യസ്ഥരല്ല എന്ന ക്രൂരമായ മറുപടിയാണ് എച്ച്ആ‍ർ വിഭാഗത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്.