പാലക്കാട്: എംപി ഫണ്ട് വിനിയോഗത്തെ കുറിച്ച് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വടകരക്ക് 9.72 കോടി രൂപയുടെ പ്രൊപ്പോസലാണ് സമർപ്പിച്ചത്.
വടകരയിൽ 212 പ്രൊജക്ടുകൾക്കാണ് പ്രൊപ്പോസൽ നൽകിയത്. നിലവിൽ ജില്ലാ കളക്ടർ 1.57 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. വിലങ്ങാട് ദുരന്തവും, വയനാട് ദുരന്തവും കഴിഞ്ഞതിന് പിന്നാലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് എംപി ഫണ്ട് അനുവദിക്കണമെന്ന് പറഞ്ഞതിനാൽ 50 ലക്ഷം രൂപയാണ് അനുവദിച്ചത്. എന്നാൽ അതൊന്നും എംപി ഫണ്ടിൻ്റെ കണക്കിലേക്ക് വരുന്നില്ലെന്ന് ഷാഫി ചൂണ്ടിക്കാട്ടി.





