ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യ്തു. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ നഖോണ്‍ സിഖിയോ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം.
അതിവേഗ റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിന്‍ തകര്‍ന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിക്കുകയായിരുന്നു. തീ അണച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് അറിയിച്ചു.
