ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു

0
115

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനാണ് മരിച്ച സാജു.

സാജുവിന്റെ ബന്ധു ആശിഷ് ബൈക്കില്‍ ഒപ്പമുണ്ടായിരുന്നത്. ഇയാള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തിലായിരുന്നു വന്നതെന്നാണ് വിവരം.